തിയേറ്ററിലെ സിനിമാ എക്സ്പീരിയൻസ് വീട്ടിലെത്തിക്കാൻ ഇനി ബജറ്റ് വില മാത്രം മതി. സ്വന്തം ലിവിംഗ് റൂമിൽ ഹോം തിയേറ്റർ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക്, 40 ഇഞ്ച് QLED TV കൾ വിലക്കുറവിൽ വാങ്ങാം. ആമസോണിൽ വമ്പിച്ച ഇളവാണ് സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാകുന്നത്. വെറും 20,000 രൂപയിൽ താഴെ ബജറ്റിൽ ക്യുഎൽഇഡി ടെലിവിഷൻ പകുതി വിലയ്ക്ക് വാങ്ങിക്കാം. Survey ✅ Thank you for completing the survey! ക്രിസ്റ്റൽ ക്ലിയർ ഡിസ്പ്ലേയു
തിയേറ്ററിലെ സിനിമാ എക്സ്പീരിയൻസ് വീട്ടിലെത്തിക്കാൻ ഇനി ബജറ്റ് വില മാത്രം മതി. സ്വന്തം ലിവിംഗ് റൂമിൽ ഹോം തിയേറ്റർ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക്, 40 ഇഞ്ച് QLED TV കൾ വിലക്കുറവിൽ വാങ്ങാം. ആമസോണിൽ വമ്പിച്ച ഇളവാണ് സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാകുന്നത്. വെറും 20,000 രൂപയിൽ താഴെ ബജറ്റിൽ ക്യുഎൽഇഡി ടെലിവിഷൻ പകുതി വിലയ്ക്ക് വാങ്ങിക്കാം. Survey Thank you for completing the survey! ക്രിസ്റ്റൽ ക്ലിയർ ഡിസ്പ്ലേയുള്ള ക്യുഎൽഇഡി ടിവികൾ, വീടിനുള്ളിൽ തിയേറ്റർ ഇഫക്റ്റ് ലഭിക്കും. ആമസോൺ സെയിലിലൂടെ ഹൈസെൻസ്, ടിസിഎൽ ടിവികൾ പകുതി വിലയ്ക്ക് ലഭ്യമാണ്. മികച്ച ശബ്ദാനുഭവത്തിനായി ഡോൾബി ഓഡിയോ, ഒപ്പം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയവയെല്ലാം ഉൾപ്പെട്ട മോഡലുകളാണ് ഓഫറിലുള്ളത്. ക്യുഎൽഇഡി ടിവിയുടെ വിലയും സവിശേഷതകളും അറിയാം.
Also Read: റീചാർജ് ചെയ്യാൻ മറന്നുപോയാലും പ്രശ്നമില്ല! 300 ദിവസത്തേക്ക് BSNL തരും എല്ലാം അൺലിമിറ്റഡ് 40 inch Hisense QLED TV Deals Amazon 40A4Q മോഡലിലുള്ള 40 ഇഞ്ച് ടിവിയ്ക്കാണ് ഇപ്പോൾ ഓഫർ. എഐ സ്പോർട്സ് മോഡ് ഉൾപ്പെടെ ഫീച്ചറുള്ള സ്മാർട്ട് ടിവിയ്ക്ക് 26,999 രൂപയാണ് വിപണി വില. ആമസോണിൽ ഇതിന് 37 ശതമാനം ഇളവിൽ വെറും 16,999 രൂപ മാത്രമാണ് ചെലവാകുന്നത്. ഇത് ആമസോൺ ഇന്ത്യയുടെ പരിമിതകാല ഓഫറാണ്. 2500 രൂപയുടെ ബാങ്ക് ഇളവ് കൂടി ചേർത്ത് ക്യുഎൽഇഡി ടിവി വാങ്ങിക്കാം. ഇങ്ങനെ 40 ഇഞ്ച് ടെലിവിഷന് 14000 രൂപ വിലയാണ് വരുന്നത്. 598 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. മൂന്ന് HDMI പോർട്ടുകളും ഒരു USB 2.0 പോർട്ടും ഉൾപ്പെടുന്ന സ്മാർട്ട് ടിവിയാണിത്. ഇതിൽ Wi-Fi 5.0, AirPlay പിന്തുണയുണ്ട്. DTS വെർച്വൽ X സപ്പോർട്ടും സ്മാർട്ട്ടിവിയ്ക്കുണ്ട്.
Toshiba 40 Inches HD Ready Smart LED TV തോഷിബയുടെ ടെലിവിഷനും ആമസോണിൽ ഗംഭീര ഇളവ് ലഭിക്കുന്നു. VIDAA OS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന, 40V35RP മോഡൽ ടെലിവിഷനാണിത്. 40 ഇഞ്ച് ടിവിയുടെ ആമസോണിലെ വില 29,999 രൂപയാണ്. ഓഫറിൽ വാങ്ങേണ്ടവർക്ക് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 17,999 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ് ബാങ്ക് വഴി 2000 രൂപ ഇളവ് സ്വന്തമാക്കാം. ഇങ്ങനെ സ്മാർട്ട് ടിവി 15999 രൂപയിൽ ലഭിക്കുന്നു. 633 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. ചെറിയ മുറികൾക്കും ഒതുക്കമുള്ള ഇടങ്ങൾക്കും അനുയോജ്യമായ HD റെഡി റെസല്യൂഷനാണ് ടിവിയ്ക്കുള്ളത്. ഇത് 60Hz റിഫ്രഷ് റേറ്റും, 768p റെസല്യൂഷനും പിന്തുണയ്ക്കുന്നു. ഡോൾബി ഓഡിയോ പിന്തുണയ്ക്കുന്ന 20 വാട്ട്സ് സ്റ്റീരിയോ സ്പീക്കർ ഇതിനുണ്ട്. 2 HDMI പോർട്ടുകളും 2 USB പോർട്ടുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ടും തോഷിബ ടിവിയ്ക്കുണ്ട്. TCL V5C Series Full HD Smart QLED TV Google TV ടിസിഎൽ വി5സി സീരീസിലെ ക്യുഎൽഇഡി ടിവിയാണിത്. 35,990 രൂപയുടെ ടെലിവിഷൻ ആമസോൺ ഇന്ത്യയിൽ പകുതി വിലയ്ക്ക് വാങ്ങിക്കാം. 18,490 രൂപയ്ക്കാണ് 40V5C മോഡലിൽ ഉൾപ്പെട്ട ടിവി ആമസോണിൽ വിൽക്കുന്നത്. ആക്സിസ് ബാങ്ക് കാർഡിലൂടെ 500 രൂപയുടെ കിഴിവുമുണ്ട്. 18000 രൂപയ്ക്ക് താഴെ ഇങ്ങനെ ടിസിഎൽ ടിവി വാങ്ങാം. നിങ്ങൾക്ക് വേണമെങ്കിൽ എച്ച്ഡി സ്മാർട്ട് ടിവി 650 രൂപയുടെ ഇഎംഐയിലും സ്വന്തമാക്കാവുന്നതാണ്. ഗൂഗിൾ ടിവി (Google TV) ഒഎസിൽ പ്രവർത്തിക്കുന്ന ടെലിവിഷനാണിത്. സുഗമമായ കാഴ്ചാനുഭവത്തിനായി 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ടിസിഎൽ ടിവിയാണിത്. 24 വാട്ട് സ്പീക്കറുകളും ഡോൾബി ഓഡിയോ പിന്തുണയും ഇതിനുണ്ട്.
