സിനിമാ തീയേറ്ററിലെ അതേ ദൃശ്യാനുഭവം ഇനി നിങ്ങളുടെ വീട്ടിലും ആസ്വദിക്കാം! 65 ഇഞ്ച് Mini LED QLED TV കൾ ആമസോൺ ഇന്ത്യയിൽ വിലക്കുറവിൽ ലഭ്യമാണ്. പ്രീമിയം ടെലിവിഷനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, പകുതി വിലയ്ക്ക് കൂറ്റൻ Smart TV കൾ വാങ്ങാനാകും. Survey ✅ Thank you for completing the survey! സോണി, തോഷിബ, ടിസിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അത്യാധുനിക ടിവികൾക്കാണ് ഓഫർ. 3000 രൂപയ്ക്ക് അടുത്ത് ബാങ്ക് ഓഫറുകളും
സിനിമാ തീയേറ്ററിലെ അതേ ദൃശ്യാനുഭവം ഇനി നിങ്ങളുടെ വീട്ടിലും ആസ്വദിക്കാം! 65 ഇഞ്ച് Mini LED QLED TV കൾ ആമസോൺ ഇന്ത്യയിൽ വിലക്കുറവിൽ ലഭ്യമാണ്. പ്രീമിയം ടെലിവിഷനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, പകുതി വിലയ്ക്ക് കൂറ്റൻ Smart TV കൾ വാങ്ങാനാകും. Survey Thank you for completing the survey! സോണി, തോഷിബ, ടിസിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അത്യാധുനിക ടിവികൾക്കാണ് ഓഫർ. 3000 രൂപയ്ക്ക് അടുത്ത് ബാങ്ക് ഓഫറുകളും കൂപ്പൺ ഇളവുകളും ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്. ഏറ്റവും പുതിയ Mini LED സാങ്കേതികവിദ്യയും ക്വാണ്ടം ഡോട്ട് ടെക്നോളജിയും ഉപയോഗിച്ചിരിക്കുന്ന സ്മാർട്ട് ടിവികളാണിത്. ആമസോണിലെ ടിവി ഡീലുകളും, ഈ ടെലിവിഷനുകളും സവിശേഷതയും വിശദമായി അറിയാം.
TOSHIBA 65 Inches 4K Ultra HD Smart Mini LED QLED TV Deal 1,43,999 രൂപയ്ക്കാണ് തോഷിബ 65 ഇഞ്ച് എൽഇഡി, ക്യുഎൽഇഡി ടെലിവിഷൻ അവതരിപ്പിച്ചത്. 65Z770RP മോഡലിൽ ഉൾപ്പെട്ട ടെലിവിഷന് ആമസോണിൽ 44 ശതമാനം ഇളവ് പ്രഖ്യാപിച്ചു. തോഷിബയുടെ 4കെ സ്മാർട്ട് ടിവിയ്ക്ക് 79,999 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. HDFC കാർഡുകളിലൂടെ 3250 രൂപയുടെ ഇളവും ലഭ്യമാണ്. ഇങ്ങനെ തോഷിബ ടിവി വെറും 75000 രൂപ റേഞ്ചിലേക്ക് എത്തുന്നു. 65 ഇഞ്ചിന്റെ ടിവി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ആമസോൺ പേയിലൂടെ 2,399 രൂപയുടെ ക്യാഷ്ബാക്കും അനുവദിച്ചിട്ടുണ്ട്. 2,813 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ഇപ്പോഴുണ്ട്. സാധാരണ ടിവികളേക്കാൾ മികച്ച ബ്രൈറ്റ്‌നസ്സും ഡീപ്പ് ബ്ലാക്ക് വിഷ്വലും ഇതിൽ ഉറപ്പിക്കാം. ക്വാണ്ടം ഡോട്ട് (Quantum Dot) സാങ്കേതികവിദ്യയുള്ള ഡിസ്പ്ലേയിൽ കളറുകൾ കൂടുതൽ കൃത്യതയോടെ കാണാനാകും. 4K അപ്‌സ്‌കെയിലിംഗിനായി ഇതിൽ REGZA Engine ZRi ഉപയോഗിച്ചിരിക്കുന്നു. ഡോൾബി വിഷൻ ഐഖൂ, HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ടിവിയിൽ ലഭ്യമാണ്.
Also Read: മിഡ്-റേഞ്ചിൽ 200MP ക്യാമറ വിപ്ലവം! Vivo V70 FE വൻ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങി Sony BRAVIA 5 4K Ultra HD Smart TV K-65XR50 K-65XR50 മോഡലിലുള്ള 65 ഇഞ്ചിന്റെ സോണി ബ്രാവിയ ടിവിയ്ക്കും ഇപ്പോൾ ഓഫറുണ്ട്. വിപണിയിൽ ഇതിന് 2,49,900 രൂപ വരെ വിലയാകുമ്പോഴും, ആമസോണിൽ വൻ ലാഭം പ്രതീക്ഷിക്കാം. 36 ശതമാനം വിലക്കിഴിവിൽ സ്മാർട്ട് ടിവി വെറും 1,60,990 രൂപയ്ക്ക് വാങ്ങിക്കാം. 2500 രൂപ വരെ ബാങ്ക് ഓഫറും, 4829 രൂപയുടെ ക്യാഷ്ബാക്കും ലഭ്യം. ഇഎംഐയിൽ പർച്ചേസ് ചെയ്യുകയാണെങ്കിൽ വെറും 5,660 രൂപയ്ക്ക് കൂറ്റൻ ടിവി നിങ്ങളുടെ സ്വീകരണമുറിയിലെത്തും. മികച്ച ക്ലാരിറ്റിയുള്ള കളറുകളിൽ ശക്തമായ HDR പ്രകടനം ഇതിലുണ്ട്. സോണി ടിവിയിൽ സുഗമവും നൂതനവുമായ Google ടിവി എക്സ്പീരിയൻസും ഉറപ്പാക്കാം.
HDMI, USB, Wi-Fi, ഈതർനെറ്റ് പോലുള്ള സവിശേഷതകളും സ്മാർട്ട് ടിവിയ്ക്കുണ്ട്. TCL 4K UHD Smart QD-Mini LED Google TV 65Q6C ടിസിഎല്ലിന്റെ 4കെ UHD മിനി എൽഇഡി ടിവി പകുതിയോളം വിലകുറച്ചാണ് ആമസോണിൽ വിൽക്കുന്നത്. 1,69,990 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ ടിവി എത്തിയതെങ്കിലും, 69,990 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 4000 രൂപയുടെ കൂപ്പൺ ഇളവും ലഭ്യമാണ്. 2500 രൂപയുടെ ബാങ്ക് ഓഫർ കൂടി പരിഗണിക്കുമ്പോൾ, സ്മാർട്ട് ടിവി 63000 രൂപ റേഞ്ചിൽ വാങ്ങാം. 2,461 രൂപയ്ക്ക് ടിസിഎൽ ടെലിവിഷന് ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 144 Hz റിഫ്രഷ് റേറ്റുള്ളതിനാൽ ടിവിയിൽ ഗെയിം കളിക്കുന്നവർക്കും ഇത് നല്ലൊരു മോഡലാകുന്നു.
AiPQ പ്രോ പ്രോസസറാണ് സ്മാർട്ട് ടിവിയിലുള്ളത്. ഇതിൽ ഗൂഗിൾ ടിവി, ഹാൻഡ്‌സ്-ഫ്രീ വോയ്‌സ് കൺട്രോൾ, ഒന്നിലധികം സ്ട്രീമിംഗ് ആപ്പുകളുണ്ട്. 40W ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ടും ടിസിഎൽ ടിവിയ്ക്കുണ്ട്. coocaa 4K Ultra HD Smart Mini LED QLED TV കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ടിവി അന്വേഷിക്കുന്നവർക്ക് coocaa 4K Ultra HD Smart മിനി ടിവി പർച്ചേസ് ചെയ്യാം. 65MINI75Q മോഡലിലുള്ള ടെലിവിഷന് ആമസോൺ 45% ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകുന്നു. 79,999 രൂപയാണ് വിപണി വിലയെങ്കിലും ഇപ്പോൾ 43,999 രൂപയ്ക്ക് വാങ്ങിക്കാം. 2500 രൂപയുടെ ബാങ്ക് കിഴിവും 1,319 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളും ടിവിയ്ക്ക് ലഭ്യമാണ്. 65MINI75Q മോഡലിലുള്ള ടെലിവിഷന് ഇപ്പോൾ 1,547 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും, ഡോൾബി വിഷൻ ടെക്നോളജിയും ഉപയോഗിച്ചിട്ടുള്ള ടിവിയാണിത്. HDR10, HLG പോലുള്ള ഫോർമാറ്റുകളെ ടിവി പിന്തുണയ്ക്കുന്നു. ഇതിൽ കൂക്ക 40 വാട്ട് ഓഡിയോ സ്പീക്കർ ഫീച്ചറും നൽകിയിട്ടുണ്ട്. സോണി 55 ഇഞ്ച് ബ്രാവിയ 2M2 സീരീസ് 4K അൾട്രാ HD സ്മാർട്ട് LED ഗൂഗിൾ ടിവി K-55S25BM2 മോഡലിൽ ഉൾപ്പെട്ട സോണി 55 ഇഞ്ച് എൽഇഡി ഗൂഗിൾ ടിവി പകുതി വിലയ്ക്ക് വാങ്ങാം.4K പ്രോസസറിൽ പ്രവർത്തിക്കുന്ന ടെലിവിഷൻ സ്ക്രീൻ HDR10, HLG ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നു.
Dolby Atmos, DTS:X, 20 വാട്ട് ഓഡിയോ ഔട്ട്പുട്ടും ഇതിനുണ്ട്. 99,900 രൂപയാണ് സ്മാർട്ട് ടിവിയുടെ വിപണി വില. എന്നാൽ ആമസോൺ ഇതിന് 36 ശതമാനം വില കുറച്ച്, 63990 രൂപയ്ക്ക് വിൽക്കുന്നു. 2500 രൂപയുടെ ബാങ്ക് ഇളവ് ലഭ്യമാണ്. 2250 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിനുണ്ട്. Disclaimer: ഇതിൽ അനുബന്ധലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
