ബാറ്ററിയിലെ പുലിയായി അടുത്തിടെ വിപണിയിൽ എത്തിയ Vivo T5 Pro 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്! 9020mAh എന്ന വമ്പൻ ബാറ്ററിയും 8.25mm മാത്രം കനവുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ഗെയിമിംഗ് പ്രിയർക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ചാർജിംഗിന്റെ ആശങ്കയില്ലാതെ ഉപയോഗിക്കാവുന്ന ഫോണാണിത്. Survey Thank you for completing the survey! 32 മെഗാപിക്സൽ മുൻ ക്യാമറയുള്ള വിവോ ടി5 പ്രോ ആകർഷകമായ ലോഞ്ച് ഓഫറുകളോടെയാണ് വിൽക്കുന്നത്. 3000 രൂപയുടെ വരെ ഇളവ് വിവോ ഫോണിന് ലഭിക്കുന്നു. പവർ ഹൗസ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളും, വിലയും, ഇന്നത്തെ ഓഫറുകളും വിശദമായി അറിയാം. Vivo T5 Pro 5G Sale India മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ ടി5 പ്രോ അവതരിപ്പിച്ചത്. 8GB/128GB: 29,999 രൂപ 8GB/256GB: 33,999 രൂപ 12GB/256GB: 39,999 രൂപ ഫ്ലിപ്കാർട്ട്, വിവോയുടെ ഇ-സ്റ്റോർ, ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളിലൂടെ വിവോ ടി5 പ്രോ 5ജി വിൽപ്പന നടത്തുന്നു. ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ. പ്രമുഖ ബാങ്കുകളിൽ നിന്നുള്ള കാർഡുകളിലൂടെ 3,000 രൂപ വരെ കിഴിവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 26999 രൂപ മുതൽ വിവോ സ്മാർട്ട് ഫോൺ വാങ്ങിക്കാം. വിവോ ടി5 പ്രോ 5ജി സവിശേഷതകൾ സാധാരണ 5000mAh ബാറ്ററിയ്ക്ക് പകരം ഈ വിവോ ഫോണിൽ 9020mAh പവർഫുൾ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം. Also Read: Airtel വരിക്കാർക്ക് തിരിച്ചടി! 77 ദിവസ പ്ലാൻ ഒഴിവാക്കി, 84 ദിവസ പ്ലാനിലും മാറ്റം, ഇനി എന്ത് ചെയ്യും? ഡിസ്പ്ലേ: 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുള്ള ഫോണാണ് വിവോ ടി5 പ്രോ. ഇതിൽ 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഫോണിന് 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് പോലുള്ള ഫീച്ചറുകളും വിവോ ടി5 പ്രോ 5ജിയ്ക്കുണ്ട്. സോഫ്റ്റ് വെയർ: ഒറിജിൻ ഒഎസ് 6.0 ഉള്ള ആൻഡ്രോയിഡ് 16 ആണ് വിവോ ഫോണിൽ പ്രവർത്തിക്കുന്നത്. ഇതിന് നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകൾ കമ്പനി ഓഫർ ചെയ്യുന്നു. ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും വിവോയുടെ ടി5 പ്രോയിൽ പ്രതീക്ഷിക്കാം. ക്യാമറ: വിവോ ടി5 പ്രോയിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 2MP ബൊക്കെ സെൻസറും നൽകിയിരിക്കുന്നു. പിൻവശത്തെ ഡ്യുവൽ സെൻസറിന് പുറമെ ഫോണിന് മുൻവശത്തായി 32MP സെൻസറും നൽകിയിട്ടുണ്ട്. 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12GB വരെ റാമും 256GB UFS 3.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു. 7,000mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. ദീർഘനേരമുള്ള ഗെയിമിംഗിനും ഫോണിലെ ചൂട് നിയന്ത്രിക്കാനും ഈ പ്രോസസറിന് സാധിക്കുന്നു. ഡ്യൂറബിലിറ്റി: വിവോയുടെ ഈ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ കേരളത്തിന് അനുയോജ്യമായ ഡ്യൂറബിലിറ്റി പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിന് IP68+IP69 റേറ്റിംഗുണ്ട്. ബാറ്ററി: 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 9,020mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് അഞ്ച് വർഷം വരെ ബാറ്ററി ആയുസ്സുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു.