ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിനും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്‌ക്രിപ്ഷനുകൾക്കും ഇനി പണം അടയ്ക്കുമ്പോൾ ഒടിപി വേണ്ട. RBI ഇതിനായി പുതിയ Auto Debit Rule കൊണ്ടുവരുന്നു. ഓരോ മാസവും കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കാൻ മറന്നുപോകുന്നവരെ സഹായിക്കാനുള്ള സംവിധാനമാണിത്. സബ്സ്‌ക്രിപ്ഷനുകൾ പുതുക്കുമ്പോൾ ഓരോ തവണയും ഒടിപി കിട്ടുന്നത് വരെ കാത്തിരിക്കേണ്ട എന്നതും പുതിയ നിയമത്തിലെ മേന്മയാണ്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള ആർബിഐയുടെ പുതിയ നിയമത്തെ കുറിച്ച് വിശദമായി അറിയാം. Survey Thank you for completing the survey! എന്താണ് പുതിയ RBI Auto Debit Rule? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവർത്തിച്ചുള്ള പേയ്‌മെന്റ് നിയമങ്ങളിലാണ് മാറ്റ് കൊണ്ടുവരുന്നത്. 15,000 രൂപ വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്ക് ഇനി ഓരോ പ്രാവശ്യവും ഒടിപി നൽകേണ്ടതില്ല. ഓട്ടോമാറ്റിക് പേയ്മെന്റിൽ ഏതെങ്കിലും ഒരു തവണ ഒടിപി കൊടുത്താൻ മതി. പിന്നീടുള്ള പ്രതിമാസ പേയ്‌മെന്റുകൾക്ക് ഒടിപിയില്ലാതെ തന്നെ ഓൺലൈൻ പേയ്മെന്റുകൾ നടക്കും. എന്നാൽ ഇത് 15000 രൂപ വരെയുള്ള പണമിടപാടുകൾക്കാണെന്നത് ശ്രദ്ധിക്കുക. Also Read: Realme Narzo യുടെ 7000mAh കരുത്ത്! കൂപ്പൺ ഇളവോടെ ഇന്ന് മുതൽ വാങ്ങാം 12000 രൂപ റേഞ്ചിൽ സബ്സ്‌ക്രിപ്ഷനുകള്‍, ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇനി അനായാസമായ ഈ പേയ്മെന്റ് ഓപ്ഷൻ ഇനി ആർബിഐ നടപ്പിലാക്കും. ഒടിപി വൈകി വരുന്നത്, റേഞ്ച് ഇല്ലാത്തത്, തിരക്കിനിടയില്‍ മെസ്സേജ് കാണാനാകാതെ വരുന്നത് പോലുള്ള പ്രശ്നങ്ങളില്ലാതെ ഇതിലൂടെ പേയ്മെന്റ് സുഗമമായി നടക്കും. ഒടിപി പൂർണമായും ഒഴിവാക്കിയോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമത്തിലൂടെ ഒടിപി പൂർണമായും ഒഴിവാക്കിയോ എന്ന സംശയം നിങ്ങൾക്കുണ്ടാകും. 15000 രൂപ വരെയുള്ള പണമിടപാടുകളിലാണ് ഒടിപിയിൽ അധികൃതർ നിയന്ത്രണം കൊണ്ടുവരുന്നത്. എന്നാൽ ആദ്യത്തെ പേയ്‌മെന്റിന് ഒടിപിയിലൂടെയുള്ള അനുമതി വേണം. ഓട്ടോ-പേയിൽ ആദ്യത്തെ തവണ ഒടിപി നൽകണം. പിന്നീടുള്ള പണമടയ്ക്കലുകള്‍ ഓട്ടോമാറ്റിക്കായി തന്നെ നടക്കും. ഓരോ തവണയും ഒടിപി കിട്ടാതെ വരുമ്പോൾ ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കാൻ സാധിക്കാതെ വരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. ഇതുപോലെ മറ്റൊരു നിയമം കൂടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കുന്നു. ഇൻഷുറൻസ് പ്രീമിയങ്ങൾ, മ്യൂച്വൽ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷനുകൾ, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപ ഉയർന്ന പരിധി ഉയർത്തി. വലിയ തുകകള്‍ മാസം തോറും അടയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്.

RBI Auto Debit Rule: സബ്സ്ക്രിപ്ഷനുകളും ബില്ലുകളും ഇനി ഈസി, ഒടിപി ഇല്ലാതെ!
Anju M U·Digit.in India··2 min read
D
Continue reading on Digit.in India
This article was sourced from Digit.in India's RSS feed. Visit the original for the complete story.